ബാറിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു; അനിശ്ചിത കാല സായാഹ്ന ധർണ്ണ എട്ടാം ദിവസത്തിലേക്ക്.

Spread the love

കുന്നംകുളം: ബാറിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു അനിശ്ചിത കാല സായാഹ്ന ധർണ്ണ എട്ടാം ദിവസത്തിലേക്ക്.

സാംസ്ക്കാരികവും വിദ്യാഭ്യാസ പരവുമായ പെരുമ്പിലാവിനെ മദ്യത്തിൽ മുക്കി കൊല്ലാൻ അനുവദിക്കുകയില്ല എന്ന മുദ്രാവാക്യമുയർത്തി മദ്യവിരുദ്ധ സമിതിയുടെ നേത്വത്തിൽ ബാർ പരിസരത്ത് നാട്ടുകാരുടെ നേതൃത്തിൽ ആരംഭിച്ച സമരം ശക്തമാകുന്നു.

സായാഹ്ന ധർണ്ണ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എം എ. കമറുദീൻ ഉദ്ഘാടനം ചെയ്തു. ബാർ വിരുദ്ധ സമിതി കൺവീനർ എം.എൻ . സലാഹുദീൻ അധ്യക്ഷ ത വഹിച്ചു.

പെരുമ്പിലാവിൽ സ്വകാര്യ ഹോട്ടലിനോടനു ചേർന്ന് ആരംഭിക്കാനിരിക്കുന്ന വിദ്യ ബാറിനെതിരെയാണ് നാട്ടുകാർ സമരം ആരംഭിച്ചിരിക്കുന്നത്.

ബാർ വിരുദ്ധ സമിതിയംഗങ്ങളായ എ.കെ. അബ്ദുൾ കരീം, സബിത കെ.എം, , സമര സമിതിയംഗങ്ങളായ കെ.ടി. ജമാൽ , എൻ പി ബഷീർ, സി. ആഷിഖ് , കെ.കെ. ജാബിർ , കെ.ആർ. ഖാദർ, റഹീന റ്റി എ. , എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

പുതിയതായി ആരംഭിക്കുവാൻ പോകുന്ന ബാർ ആശുപത്രിയുടെയും , മസ്ജിദിന്റെയും , വിദ്യാലയങ്ങളുടെയും പരിസര പ്രദേശമായതിനാൽ ബാറിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വരും ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികകൾ വ്യക്തമാക്കി.

വിഷയത്തിൽ കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണർക്ക് പരാതിയും നൽകിയിരുന്നു. ബാറിനെതിരെ ആഴ്ചകൾക്കു മുൻപ് പരിസരത്തെ മസ്ജിദുറഹ്മ മഹല്ല് കമ്മറ്റി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ദിവസം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മഹല്ല് കമ്മറ്റി ഭാരവാഹികളെ വിളിച്ച് ഹിയറിംഗ് നടത്തുകയും ബാറിന്റെയും മസ്ജിദിന്റെയും ദൂരപരിധി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു.

Related Posts

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

മലപ്പുറത്ത് നിന്നും ശിഹാബ് ഹജ്ജിന് പോകുന്നത് കാൽനടയായി ; താണ്ടാനുള്ളത് 8640 കി.മി..

Spread the love

ഹജ്ജ് ചെയ്യാൻ മലപ്പുറത്ത് നിന്നും നടന്ന് പോകാനൊരുങ്ങുകയാണ് ഒരു യുവാവ്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ ചേലമ്പാടൻ ശിഹാബാണ് കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്യാനൊരുങ്ങുന്നത്.

പി.സി ജോർജിന് വൻ തിരിച്ചടി ; അറസ്റ്റിലേക്ക്.?

Spread the love

വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്

ബാലഭാസ്കറിന്‍റെ അപകട മരണം; സി.ബി.ഐ പുനരന്വേഷിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് ..

Spread the love

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചും അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്.

ഹൃദയാഘാതം ; യുവാവ് ഒമാനിൽ നിര്യാതനായി..

Spread the love

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Leave a Reply

You cannot copy content of this page