![](https://i0.wp.com/malluchronicle.com/wp-content/uploads/2021/12/IMG_20211220_192304.jpg?resize=650%2C364&ssl=1)
വർഷങ്ങളായി സിനിമ പിആർ രംഗത്ത് ജോലിചെയ്യുന്നയാളാണ് വാഴൂർ ജോസ്. എല്ലാ നടീനടന്മാരുമായും വളരെ അഭേദ്യമായ ബന്ധമാണ് ജോസിനുള്ളത്. ഇപ്പൊഴിതാ അദ്ദേഹം മുകേഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്…
വാഴൂർ ജോസ് മുകേഷിനെക്കുറിച്ച് പറഞ്ഞതിങ്ങനെ : മുകേഷ് വാ തുറന്ന് കഴിഞ്ഞാൽ നർമ്മത്തിലൂടെയുള്ള എന്തെങ്കിലും സംഭവങ്ങൾ പുറത്ത് വരും, മണിയൻപിള്ള രാജുവൊക്കെ തൽസമയത്ത് പറയുന്നത് ചിരിക്കാൻ പറ്റുന്ന സംഭവങ്ങളായിരിക്കും. മേക്കപ്പ് തുടങ്ങികഴിഞ്ഞ് ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത് വരെ മുകേഷിന് എന്തെങ്കിലും കഥകൾ പറയാനുണ്ടാവും. കഥകൾ ഇങ്ങനെ വാരി വലിച്ച് പുള്ളി പറയും. വാ അടങ്ങി ഇരിക്കുകയേ ഇല്ല, ആൾക്കാർക്ക് രസമായിരിക്കും. അതിൽ ഇരുപത്തിയഞ്ചു ശതമാനം സത്യവും ബാക്കി സ്വന്തം ഭാവനയിൽ വരുന്നതുമായിരിക്കും. ഓൾഡ് ജനറേഷൻ ന്യൂ ജനറേഷൻ എന്നൊന്നും നോക്കാറില്ല. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും. അവർക്ക് വേണ്ട ജോലികൾ ചെയ്യും. അതിനപ്പുറത്തേക്ക് കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. സിനിമയ്ക്ക് പിന്നിൽ നിൽക്കാനാണ് എന്നും താല്പര്യമെന്നും, ഏതെങ്കിലും ചടങ്ങിൽ ആരെങ്കിലും ഫോട്ടോ എടുത്താലായി, അല്ലാതെ ഫോട്ടോ എടുക്കാനായി നിൽക്കാറുപോലുമില്ല.