
കോഴിക്കോട്: കോഴിക്കോട് മാവൂരിന് സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒന്പത് പേർക്ക് പരിക്കേറ്റു.
ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം പറമ്പിൽ തൊഴിലാളികൾ പണിയെടുക്കുകയായിരുന്നു. ഇവർക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നാല് തൊഴിലാളികൾക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഈ വഴിയേ കടന്നുപോയവരാണ് പരിക്കേറ്റ മറ്റ് അഞ്ചുപേർ. ആർക്കും ഗുരുതരമല്ല. പരിക്കേറ്റവർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
പക്ഷികൾ മരത്തിന് മുകളിലെ കൂട് ഇളക്കിയതോടെ തേനീച്ചകൾ കൂടിളകി വരികയായിരുന്നെന്നാണ് നാട്ടുകാർ പറഞ്ഞു.