![](https://i0.wp.com/malluchronicle.com/wp-content/uploads/2021/11/download28529-9.jpeg?resize=300%2C168&ssl=1)
തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി കൗമാരക്കാരി.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ലൈംഗികപീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിഹാര്‍ സ്വദേശിയായ 45കാരന് കൊല്ലപ്പെട്ടത്. കോളജ് കാമ്പസില്‍ സുരക്ഷാ ജീവനക്കാരനായിരുന്നു. രണ്ടു പെണ്മക്കളുടെ മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇളയ മകള്‍. കൊലപാതകത്തിനുശേഷം മൂത്തമകള്‍ അയല്‍വീട്ടില്‍പ്പോയി പിതാവ് കൊല്ലപ്പെട്ട കാര്യം അറിയിച്ചു. കൊല്ലപ്പെട്ടയാള്‍ രണ്ടു വിവാഹം കഴിച്ചതാണ്. ആദ്യ ഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണ്. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം മൂത്തമകള്‍ അമ്മയോടു പറഞ്ഞു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു.
പിതാവ് ഉപദ്രവിക്കുന്ന കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളേയും അറിയിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയും പിതാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഈ സമയം സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് സഹായം തേടി. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.