ഉത്തരാഖണ്ഡ്: വിവിധതീവ്രഹിന്ദുത്വ ഗ്രൂപ്പുകളില്‍പെട്ട സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ക്കുകയും പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി റിപോര്‍ട്ട്.
200 ഓളം വരുന്ന സംഘമാണ് ചര്‍ച്ചിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. രാവിലെ പത്തോടെ ‘വന്ദേ മാതരം’, ‘ഭാരത് മാതാ കി ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ചര്‍ച്ചിലേക്ക് ഇരച്ചുകയറിയ സംഘം കൂട്ടമായി ഇരച്ചു കയറുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ ആക്രമിക്കുകയുമായിരുന്നു. പള്ളിയില്‍ ഉണ്ടായിരുന്ന കസേരകളും മേശകളും സംഗീതോപകരണങ്ങളും ഫോട്ടോഗ്രാഫുകളും ഇരുമ്പ് ദണ്ഡുകള് ഉപയോഗിച്ച് ഹിന്ദുത്വര്‍ നശിപ്പിച്ചു. തടയാന്‍ ശ്രമിച്ചവരെ ആക്രമിക്കുകയും കണ്ണില്‍കണ്ടതെല്ലാം സംഘം തകര്‍ക്കുകയും ചെയ്തു.
സ്ത്രീകളെ പോലും അക്രമികള്‍ വെറുതെവിട്ടില്ലെന്ന് പള്ളിയിലെ പാസ്റ്ററുടെ ഭാര്യ ലാന്‍സെ പറഞ്ഞു. അക്രമി സംഘത്തിലെ സ്ത്രീകള്‍ ഇതിന് ഒത്താശ ചെയ്തുകൂടെ ഉണ്ടായിരുന്നതായി ലാന്‍സെ ദ വയറിനോട് പറഞ്ഞു.