ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ സെയിലില്‍ 51,000 രൂപ വിലയുള്ള ഐഫോണ്‍ ഓഡര്‍ നല്കിയ ആളാണ് പറ്റിക്കപ്പെട്ടത്. സിമ്രാന് പാല് സിംഗ് എന്നയാള്‍ക്കാണ് ഐഫോണിന് പകരം നിര്‍മ്മ സോപ്പുകള്‍ കൊറിയറായി ലഭിച്ചത്.
ഇതിന്റെ വീഡിയോ ഇയാള്‍ സ്വന്തം യൂട്യൂബ് ചാനലില്‍ ഇട്ടിട്ടുണ്ട്.
ഐഫോണ്‍ 12ന് പകരം ഡെലിവറി ചെയ്ത പാക്കേജില്‍ അഞ്ച് രൂപ വിലയുള്ള രണ്ട് നിര്‍മ്മ സോപ്പ് ബാറുകളാണ് ഉണ്ടായിരുന്നത്.
ഡെലവറി നടത്തിയ ആളെക്കൊണ്ട് തന്നെയാണ് സിമ്രാന് പാല് സിംഗ് കൊറിയര്‍ തുറപ്പിച്ചത്. പിന്നാലെ ഡെലിവറി നടന്നു എന്ന് തെളിയിക്കാനുള്ള ഒടിപി അയാള്‍ക്ക് സിമ്രാന് പാല് സിംഗ് കൈമാറിയില്ല. വലിയ വിലയുള്ള സാധാനങ്ങളുടെ ഓഡര്‍ ഡെലിവറി നടത്തുന്നയാള്‍ക്ക് മുന്നില്‍ നിന്നു തന്നെ തുറന്നു നോക്കണമെന്നാണ് വീഡിയോയില്‍ ഉപദേശിക്കുന്നത്.
അതേ സമയം ഫ്ലിപ്കാര്‍ട്ടിനോട് ഇക്കാര്യത്തില്‍ സിമ്രാന് പരാതി സമര്‍പ്പിച്ചിരുന്നെന്നും. തെറ്റ് അവര്‍ അംഗീകരിച്ചുവെന്നാണ് ഇയാള്‍ പറയുന്നത്. സിമ്രാന്‍പാലിന്റെ ഓര്‍ഡര്‍ അവര്‍ തന്നെ കാന്‍സല്‍ ചെയ്ത് പണം റീഫണ്ട് ചെയ്തിട്ടുണ്ട്. പണം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് സിമ്രാന് പറഞ്ഞത്.