ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ കുട്ടികളെ തേടിയെത്തിയത് വൻ ദുരന്തം ; അപകടം സംഭവിച്ചത്‌ കുട്ടികൾ ഉടങ്ങിക്കിടക്കുമ്പോൾ..

Spread the love

കരിപ്പൂർ : മണിക്കൂറുകളായി തകർത്ത് പെയ്യുന്ന മഴ ഇന്ന് രാവിലെ കവർന്നത് രണ്ട് പിഞ്ചോമനകളുടെ ജീവനാണ്. അവരുടെ വീട്ടുകാരുടെ സ്വപ്നങ്ങളെയാണ്.

W3Schools.com

ഇന്ന് പുലർച്ചെയാണ് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയ സംഭവം ഉണ്ടായത്. പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ വീട്, പ്രഭാത കൃത്യങ്ങളും മറ്റും നിർവഹിക്കുന്നതിനായി കുട്ടികളൊഴിച്ച് മറ്റെല്ലാവരും എഴുന്നേറ്റു.

ഈ നേരത്താണ് ഉറങ്ങിക്കിടക്കുകയായിരുന്ന പൈതങ്ങളെ തേടി വൻ അപകടം എത്തുന്നത്. നിർത്താതെ പെയ്യുന്ന മഴയിൽ വീടിന് സമീപത്തെ മതിൽക്കെട്ട് തകർന്നു, മറ്റൊരു വീടിന്റെ നിർമാണം ഇതിന് മുകളിൽ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ചുറ്റുമതിൽ തകർന്ന് കല്ലുകൾ വന്ന് കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു.

മണ്ണിനടിയിൽ നിന്നാണ് കുട്ടികളെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കുംഇരുവരുടെയും ജീവൻ നഷ്ടമായിരുന്നു. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന (8), റിൻസാന (7മാസം) എന്നിവരാണ് അപകടത്തിൽ പെട്ടത്.

കുട്ടികളുടെ മൃതദേഹങ്ങൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേ സമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടും.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page