
ഏവരും കാത്തിരുന്ന സെലിബ്രേറ്റി വിവാഹമാണ് ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് താരവും നടൻ സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം. ഇന്ന് ജനുവരി 23ന് സുനിൽ ഷെട്ടിയുടെ മഹാരാഷ്ട്രയിലെ ഖണ്ഡാലയിലുള്ള ഫാം ഹൌസിൽ വെച്ചാണ് രാഹുലും അതിയയും തമ്മിൽ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 100 ഓളം പേർ മാത്രം അടങ്ങിയ ചടങ്ങിലാണ് സെലിബ്രേറ്റി താരങ്ങൾ വിവാഹിതരായത്. നാല് വർഷങ്ങളായി അതിയയും രാഹുലും പ്രണയത്തിലായിരുന്നു. ഇതെ തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്ററും ബോളിവുഡ് താരവും തമ്മിൽ വിവാഹിതരാകുന്നത്.
“നീ നൽകിയ പ്രകാശത്തിൽ, എങ്ങനെ പ്രണയിക്കണമെന്ന് ഞാൻ പഠിച്ചു. ഇന്ന്, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ, ഞങ്ങൾക്ക് വളരെയധികം സന്തോഷവും ശാന്തതയും നൽകിയ വീട്ടിൽ ഞങ്ങൾ വിവാഹിതരായി. ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹത്തോടെ ഞങ്ങളുടെ ഒരുമിച്ചുള്ള ഈ യാത്രയ്ക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ തേടുന്നു” എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് താര നവദമ്പതികൾ തങ്ങളുടെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്
വിവാഹിതരായി മണിക്കൂറുകൾക്കുള്ളിൽ താരങ്ങൾ വിവാഹം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അരമണിക്കൂറിനുള്ളിൽ 20 ലക്ഷം പേരാണ് നവദമ്പതികളുടെ കല്യാണ ചിത്രങ്ങൾ ലൈക്ക് രേഖപ്പെടുത്തിയത്.