സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഇന്ന് 15 രൂപ വർധിച്ച് ഗ്രാമിന് 4425 രൂപയും 120 രൂപ വർധിച്ച് പവന് 35,400 രൂപയുമായി . ഗ്രാമിന് 4,410 രൂപയിലും പവന് 35,280 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ആഗസ്റ്റ് മാസത്തിൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഇതുവരെ നടന്നു കൊണ്ടിരിക്കുന്നത്.
എന്നാൽ ഈ മാസത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 1,2 തീയതികളിലായിരുന്നു. 36000 രൂപയായിരുന്നു അന്നത്തെ വില. അതോടൊപ്പം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 9,10, 11 തീയതികളിലായിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്.
രാജ്യാന്തര വിപണിയിൽ 1780 ഡോളറിനടുത്ത് ക്രമപ്പെടുന്ന രാജ്യാന്തര സ്വർണവില മുന്നേറ്റ പ്രതീക്ഷയിലാണ്. ബോണ്ട് യീൽഡ് കുറഞ്ഞു നിൽക്കുന്നതും, ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വർണത്തിന് അനുകൂലമാണ് എന്ന് വിദഗ്ധർ പറഞ്ഞു.