കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില വർധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,440 രൂപയായി. ഒരു ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4430 രൂപയായി.
അതേസമയം ഈ മാസത്തിന്റ തുടക്കത്തില്‍ 36000 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒരാഴ്ചക്കിടെ സ്വർണ വിലയിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്.
ആശ്വാസം ഡീസല്‍ വില കുറഞ്ഞു…
സംസ്ഥാനത്ത് ഡീസൽ വിലയിൽ നേരിയ കുറവ്. ലിറ്ററിന് 22 പൈസയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
കൊച്ചിയില്‍ ഡീസലിന് 94 രൂപ 49 പൈസയാണ് നിലവിലെ വില. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയുമാണ്. പെട്രോളിന് 103 രൂപ 82 പൈസയും. ക്രൂഡ് ഓയില്‍ നില കുറഞ്ഞ നില്ക്കുന്ന സാഹചര്യത്തിലാണ് വിലയിലെ മാറ്റം.
ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറില്‍ നിന്ന് 69 ഡോളറായി കുറഞ്ഞിരിക്കുകയാണ്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ ഇതുകൊണ്ട് ആഭ്യന്തര വിപണിയിലെ എണ്ണ വിലയില്‍ വലിയ കുറവ് വന്നിരുന്നില്ല.
അതേസമയം രണ്ടു മാസം മുമ്പ് ജൂലൈ 14 നായിരുന്നു 30 പൈസ പെട്രോളിന് കൂട്ടിയത്. അന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 74 ഡോളറായിരുന്നു.
എന്നാൽ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് ഓയില്‍ വില. ആഗോള തലത്തില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതു മൂലമുണ്ടായ പ്രതിസന്ധിയാണ് ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമായത്.