പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കുമോ എന്നത് തിരഞ്ഞെടുപ്പിനുശേഷം കാണാമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ അമിത് ഷാ മാധ്യമങ്ങളോട് ആണ് പ്രതികരിച്ചത്.
തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന ആസം, ബംഗാൾ എന്നിവിടങ്ങളിൽ പൗരത്വനിയമം നടപ്പിലാക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കവേ, തങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യം പൗരത്വനിയമം നടപ്പിലാക്കുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.