മരുന്നുകൾ രണ്ട് തരത്തിലുണ്ട്. ശാരീരികമായ അസുഖങ്ങൾക്കുള്ളവയും മാനസികമായ അസുഖങ്ങൾക്കുള്ളവയും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരവും അല്ലാതെയും നമ്മൾ ഇത്തരം മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഒരു ചെറിയ തലവേദനക്ക് പോലും മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ അവ നമുക്ക് വരുത്തുന്ന ദോഷഫലങ്ങൾ എന്തെല്ലാമാണെന്ന് നാം ചിന്തിക്കാറില്ല.
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന \’ഹിപ്പോക്രാറ്റസ് \’, അദ്ദേഹം പറയുന്നത്,\’രോഗിക്കും രോഗത്തിനും കൃത്യമായി യോജിച്ചതായിരിക്കണം മരുന്ന് \’ എന്നാണ്. അതായത് രോഗലക്ഷണങ്ങൾ മാത്രം കണക്കിലെടുത്ത് മരുന്ന് നിർദ്ദേശിക്കാതെ, രോഗിയുടെ ശരീരപ്രകൃതവും ശീലങ്ങളും കൂടി പരിഗണിച്ച് അവയോട് യോജിച്ചരീതിയിലായിരിക്കണം മരുന്ന് നിർദ്ദേശിക്കേണ്ടത്. എന്നാൽ നമ്മൾ പലപ്പോഴും ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ തന്നെ സ്വയം ചികിത്സ നടത്തുന്നവരാണ്. നമ്മൾ മനസ്സിലാക്കാത്തൊരു കാര്യം, മരുന്നുകൾ നമ്മുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കുന്നു എന്നതാണ്.
ശാരീരിക അസുഖങ്ങൾക്ക് ഉപയോകിക്കുന്ന മരുന്നുകളേക്കാൾ മാനസിക അസുഖങ്ങൾക്ക് ഉപയോകിക്കുന്ന മരുന്നുകളെയാണ് നാം കൂടുതൽ പേടിക്കേണ്ടത്.sensual drugs എന്നറിയപ്പെടുന്ന ഇവ ശരീരത്തിന് ആവശ്യമില്ലാത്ത മരുന്നുകളാണ്. ഒരു താൽകാലിക സന്തോഷം നൽകുക എന്നത് മാത്രമാണ് ഇവയുടെ ഗുണം. തലച്ചോറിലെ pleasure centers നെ ഉത്തേജിപ്പിക്കുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത്.ഇവ ഒരു തവണ ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ നാം നിർബന്ധിതരാകുന്നു.
ഇത്തരം മരുന്നുകളുടെ കൂടുതലായ ഉപയോഗം നമ്മളിൽ വലിയ ദോഷഫലങ്ങൾ സൃഷ്ടിക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും അത് പ്രതികൂലമായി ബാധിക്കുന്നു.ഇവയിൽ ഏറ്റവും നിഗൂഢമായതും ഏറ്റവും കുറച്ച് മനസ്സിലാക്കപ്പെട്ടിട്ടുള്ളതും തലച്ചോറിനെ ബാധിക്കുന്ന ദോഷങ്ങളാണ്.
Sensual drugs തലച്ചോറിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നു. തലച്ചോറാണ് ശരീരത്തിലേ മറ്റു അവയവങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗംമൂലം ഈ പ്രക്രിയ തകരാറിലാവുന്നു. ഇത് വ്യക്തികളുടെ ആരോഗ്യം ക്ഷയിപ്പിക്കുകയും അവരെ ചലനങ്ങളുള്ള ഒരു coma stage ലേക്ക് നയിക്കുന്നു.
ശാരീരിക അസ്വസ്ഥതകൾ, വ്യക്തിത്വ മാറ്റങ്ങൾ എന്നിങ്ങനെ പല ലക്ഷണങ്ങളും കൂടുതലായി മയക്കുമരുന്നിനടിമപ്പെട്ടവരിൽ കാണുന്നു. ഇങ്ങനെ അവർ \’paranoia\’ എന്ന അസുഖത്തിലേക്ക് എത്തിച്ചേരുന്നു.ഈ രോഗികൾ എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്നു.മറ്റുള്ളവർ ഇവരോട് നന്നായി പെരുമാറുമ്പോഴും ഇവർ അവരെ സംശയത്തോടെ നോക്കുകയും, അവർ തങ്ങളെ ഉപദ്രവിക്കും എന്ന് ചിന്തിക്കുകയും ചെയ്യുന്നു. വളരെ അസാധാരണമായാണ് ഇത്തരം ആളുകൾ പെരുമാറുന്നത്.ഇതിനു പുറമെ സ്വയം മരിച്ചു എന്ന വിചാരമാണവരിൽ ഉണ്ടാകുന്നത്.
മരുന്നുകൾ ഒരിക്കലും നമ്മെ പൂർണ ആരോഗ്യവാൻമാരാക്കുന്നില്ല, മറിച്ച് അവ നമ്മെ കൂടുതൽ രോഗികളാക്കുന്നു. ഒരു താത്കാലിക ഭേദം മാത്രമേ അവ നമുക്ക് നൽകുന്നുള്ളൂ.മരുന്നുകളുടെ അമിതമായ ഉപയോഗം നമുക്ക് മാത്രമല്ല, വരും തലമുറകളെയും ദോഷമായാണ് ബാധിക്കുന്നത്. മരുന്നുകളൊരിക്കലും സുരക്ഷിതമല്ല.നമ്മുടെയും ചുറ്റുമുള്ളവരുടെയും ഭാവി സുരക്ഷിതമാക്കാൻ മരുന്നുകളുടെ അമിതോപയോഗം നമ്മൾ കുറച്ചേ മതിയാകൂ….