നിത്യജീവിതത്തിൽ സർവ്വസാധാരണമാണ് തലവേദന. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാൽ ഭൂരിപക്ഷം തല വേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്നു ശ്രമിച്ചാൽ മാറുന്നവയാണ്. മിക്കവരുടെയും ഉറക്കം കെടുത്തുന്ന ഗുരുതര പ്രശ്നങ്ങളിൽ ഒന്നാണ് മൈഗ്രൈൻ. വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ചർദ്ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങൾ. മൈഗ്രൈൻ ഒഴിവാക്കാൻ ഉള്ള ഏറ്റവും ലളിതമായ മാർഗങ്ങളിൽ ഒന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ നിന്ന് തന്നെ വിട്ടു നിൽക്കുന്നത്.
തലവേദന വരുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാം..??
ചിലർക്ക് ചോക്ലേറ്റ്, റെഡ് വൈൻ, കഫേയിൽ എന്ന് ചില ആഹാര പദാർഥങ്ങളിൽ നിന്നും ഉണ്ടായേക്കാം. മദ്യപാനവും ചിലരിൽ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗവും ഇന്ന് ഏറ്റവുമധികം പേരിൽ തലവേദനയുണ്ടാക്കുന്ന ഇതിന് കാരണമാകുന്നുണ്ട്. സ്ട്രസ്സ്, ടെൻഷൻ, ദീർഘയാത്ര, വെയിൽ കേൾക്കുന്നതും ഒക്കെ പലരിലും തലവേദന ഉണ്ടായേക്കാം.
തലവേദന അകറ്റാനുള്ള ചില ഒറ്റമൂലികൾ.
ഒന്ന്
യോഗ ചെയ്യുന്നത് തലവേദന അകറ്റാൻ സഹായിക്കും. യോഗ സ്ട്രെസ് കുറയ്ക്കാനും മനസ്സിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാൽ ദിവസവും കൃത്യമായി യോഗ ചെയ്യാം
രണ്ട്
ശരീരത്തിൽ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തിൽ ചിലർക്ക് തല വേദന അനുഭവപ്പെടാം. അതിനാൽ ധാരാളം വെള്ളം കുടിക്കുക
മൂന്ന്
ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നൽകുന്ന ഒരു ഒറ്റമൂലിയാണ്. ചർദ്ദി പോലുള്ള പ്രശ്നങ്ങൾക്കും ഇഞ്ചി ഉപകാരമാകും. ഇതിനായി ഇഞ്ചിനീര് നാരങ്ങയുടെ നേരം സമാസമം ചേർത്ത് യോജിപ്പിക്കുക ഇത് ദിവസത്തിൽ രണ്ടുനേരം കുടിക്കാം
നാല്
ലാവണ്ടർ ഓയിൽ തലവേദനയ്ക്ക് ആശ്വാസം നൽകും. ഇതിനായി ഒരു ടിഷ്യൂ പേപ്പറിൽ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്റെ മണം വിശ്വസിക്കാവുന്ന അതാണ്
Informative