തന്റെ വിദ്യാർത്ഥിയായ 16 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. മഞ്ചേരി സ്വദേശി ആബിദ് കോയ തങ്ങളാണ് പിടിയിലായത്.
മലപ്പുറം വളാഞ്ചേരി എടയൂരിലെ ബൈജാത്തുൽ ഉലൂം മതപഠന കേന്ദ്രത്തിലെ അദ്ധ്യാപകനാണ് ആബിദ് കോയ. അവിടെ തന്നെ പഠിക്കുന്ന വിദ്യാർത്ഥി തന്നെ കഴിഞ്ഞ ഡിസംബർ മുതൽ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
ഇതേ സ്ഥാപനത്തിലെ നിരവധി വിദ്യാർത്ഥികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
പ്രതിയെ വളാഞ്ചേരി പോലീസ് മഞ്ചേരി പോക്സോ കോടതിയിൽ ഹാജരിക്കുകയും തുടർന്ന് റിമാന്റ് ചെയ്തു.