![](https://i0.wp.com/malluchronicle.com/wp-content/uploads/2023/10/reduced_picsart_23-10-25_11-26-01-945281293547886914723335281.jpg?resize=650%2C366&ssl=1)
തൃശൂരിൽ നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. മർദിച്ചത്. എതിരെ വന്ന ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി മർഷൂദ്, ക്ലീനർ മിന്ന, ബൈക്ക് യാത്രക്കാരനായ തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഒല്ലൂർ എസ്റ്റേറ്റ് സ്റ്റോപ്പിലായിരുന്നു സംഭവം. തൊടുപുഴയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവർ അബ്ദുൾ ഷുക്കൂറിനാണ് മർദ്ദനമേറ്റത്. ഗതാക്കുരുക്കിൽ അകപ്പെട്ട ബസ് വലതുവശത്തുകൂടി കടക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം.
എതിരെ വന്ന ലോറിയിലെ ഡ്രൈവറും ക്ലീനറും, ബൈക്ക് യാത്രാക്കാരനും ചേർന്ന് ഡ്രൈവറെ മർദിക്കുകയായിരുന്നു.