
ദില്ലി: ഇന്ത്യന്‍ ആര്‍മി ASC സെന്റര്‍ സിവിലിയന്‍ കാറ്ററിംഗ് ഇന്‍സ്ട്രക്ടര്‍, ഫയര്മാന്, എംടിഎസ്, കുക്ക്, ഫയര്‍ എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകളോടൊപ്പം എല്ലാ വിശദാംശങ്ങളും സഹിതം അപേക്ഷ അയയ്ക്കണം. തപാല്‍ മുഖേനയാണ് അപേക്ഷ അയക്കേണ്ടതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. നിശ്ചിത ഫോര്‍മാറ്റില്‍ വൃത്തിയായ കൈയക്ഷരത്തിലായിരിക്കണം അപേക്ഷ. അപേക്ഷാ ഫോമിനൊപ്പം യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് ആവശ്യമായ മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകള്‍ സഹിതം ഈ വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. “The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South) – 2 ATC/ASC Centre (North)-1 ATC Agram Post, Bangalore -07”.
ഇതൊരു ഓഫ്ലൈന് അപേക്ഷാ പ്രക്രിയയാണെന്നും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ഇല്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ആര്‍മി എഎസ്സി സെന്റര്‍ റിക്രൂട്ട്മെന്റ് 2022-നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നൈപുണ്യ/ശാരീരിക/പ്രായോഗിക പരീക്ഷയും എഴുത്തുപരീക്ഷയും അടങ്ങിയിരിക്കും.
ക്യാമ്പ് ഗാര്‍ഡ്, മാലി/ ഗാര്‍ഡനര്‍, മെസഞ്ചര്‍/ റെനോ ഓപ്പറേറ്റര്‍, സിസിഐ, കുക്ക്സ്, ക്ലീനര്‍, എഫ്ഇഡി, ഫയര്മാന്, ഫയര്‍ ഫിറ്റര്‍, സ്റ്റേഷന് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പ്രായപരിധി 18 മുതല്‍ 25 വയസ്സ് വരെയാണ്. സിവിലിയന്‍ മോട്ടോര്‍ ഡ്രൈവറുടെ പ്രായപരിധി 18 മുതല്‍ 27 വയസ്സ് വരെയാണ്.