കടപ്പുറം: പനി ബാധിച്ചു ഏഴു വയസുകാരി മരിച്ചു
കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീർ മകൾ നൗല നഫീസ (7) മരണപ്പെട്ടത്
ആലുങ്ങൽ റസാഖ് ഹാജിയുടെ മകന്റെ മകളാണ്. പാടൂർ T. i E . S സ്ക്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്
മാതാവ് സാലിഹയുടെ പൊന്നാനിയിലുള്ള വീട്ടിലായിരുന്നു കുട്ടി. ശനിയാഴ്ച ശക്തമായ പനി കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപെടുകയായിരുന്നു.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും
സഹല( T i E S പാടൂർ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ) സഹോദരിയാണ്. ഖബറടക്കം (15.10 . 2023 ഞായറാഴ്ച ) ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.
ഖബറടക്കം ഞായറാഴ്ച ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തും.