
പാലക്കാട്: പാലക്കാട് കൊപ്പത്ത് പോക്‌സോ കേസിൽ പ്രതിക്ക് 64 വർഷം തടവ് ശിക്ഷ വിധിച്ചു.
10 വയസുള്ള ആൺകുട്ടിയെ വാടക ക്വാർട്ടേഴ്‌സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലെ പ്രതിയായ ഇബ്രാഹിമിനാണ് ശിക്ഷ ലഭിച്ചത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. 64 വർഷം കഠിനതടവിന് പുറമെ പ്രതി 2 ലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി എഫ്ടിഎസ്‌സി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
അതേ സമയം തൃശൂരിൽ ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ചു വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും വിധിച്ചു.
മതിലകം മുള്ളന്‍ബസാറിലെ പന്തളത്ത് ചെറുങ്ങോരനെയാണ് (85) ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (പോക്സോ) ശിക്ഷിച്ചത്.
2014 ഏപ്രിലിലാണ് സംഭവം. കുട്ടിയുടെ അമ്മയും സഹോദരിമാരും മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതിനാല്‍ ഇവര്‍ക്ക് കോടതിയിലെത്തി മൊഴി നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി.