![](https://i0.wp.com/malluchronicle.com/wp-content/uploads/2023/10/Picsart_23-10-18_19-49-18-803.png?resize=640%2C386&ssl=1)
മുല്ലശ്ശേരി: പറമ്പന്തളി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം നടക്കുന്നതിനാല്‍ സ്ഥലത്തെ ക്രമസമാധാനം കണക്കിലെടുത്ത് ഒക്ടോബര്‍ 19, 20 തീയതികളില്‍ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പാവറട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട 15/148, 148എ, 151, 152, 153 എന്നീ നമ്പറുകളിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ബിസിയില്‍ ലൈസന്‍സ് ചെയ്തിട്ടുള്ള എഫ് എല്‍ 1-8031 വിദേശമദ്യ വില്‍പ്പനശാല.
ലൈസന്‍സി എസ് നമ്പര്‍ 47 പന്തളി വെസ്റ്റ് കള്ള് ഷാപ്പ്, ലൈസന്‍സി ടി എസ് നമ്പര്‍ 44 മുല്ലശ്ശേരി കള്ള് ഷാപ്പ്.
ചാവക്കാട് റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ മൂന്നിലെ ടി എസ് നമ്പര്‍ 18 പുല്ലൂര്‍ കള്ള് ഷാപ്പുമാണ് കേരള അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരം ഒക്ടോബര്‍ 19 ന് ഉച്ചയ്ക്ക് ഒരു മണി മുതലും ഒക്ടോബര്‍ 20 ന് മുഴുവനായും താല്‍ക്കാലികമായി അടച്ചിടുന്നതിന് ജില്ലാ കളക്ടര്‍ വി ആര് കൃഷ്ണതേജ ഉത്തരവിട്ടത്.