![](https://i0.wp.com/malluchronicle.com/wp-content/uploads/2023/01/Screenshot_20230102_144656.jpg?resize=650%2C350&ssl=1)
തൃശൂർ നഗരത്തിൽ സ്ഥാപിച്ച കമാനം ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്ക് പരുക്കേറ്റു. കോർപ്പറേഷൻ കെട്ടിടത്തിന് മുൻവശം നിർമിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുള്ള കമാനമാണ് തകർന്നു താഴേക്ക് വീണത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. പരുക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു.