![](https://i0.wp.com/malluchronicle.com/wp-content/uploads/2023/01/images-2023-01-02T120845.161.jpeg?resize=623%2C350&ssl=1)
സംസ്ഥാന സ്കൂൾ കലോത്സവം നാളെ കോഴിക്കോട് അരങ്ങേറും. 61-)മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനാണ് വേദിയുണരുന്നത്. സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കലോത്സവം നടക്കുന്ന ദിനങ്ങളിൽ ആയിരിക്കും അവധി. മൂന്നാം തീയതി തുടങ്ങി ഏഴാം തീയതിയാണ് കലോത്സവം അവസാനിക്കുന്നത്. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും അവധി അറിയിച്ചിട്ടുണ്ട്.