![](https://i0.wp.com/malluchronicle.com/wp-content/uploads/2023/08/reduced_murder-attempt-with-snake-in-thiruvananthapuram4993661383499012562.jpg?resize=650%2C359&ssl=1)
തിരുവനന്തപുരത്ത് പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കാട്ടാക്കടയിലാണ് സംഭവം നടന്നത്. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രൻ എന്ന രാജുവിനെ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസ് പിടിയിലായത്.
മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം നടത്തിയത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.
ജനലിലൂടെ രാജുവിന്റെ മുറിയിലേക്ക് പ്രതി പാമ്പിനെ ഏറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാന്‍ പ്രതി ശ്രമിച്ചത്. സംഭവത്തില്‍ കാട്ടക്കട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.