
തൃശൂര്‍: 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം തടവും 80,000 രൂപ പിഴയും.
ഒറ്റപ്പാലം പാറക്കല്‍ ശശിധരനെയാണ് (37) തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ട് മാസം അധിക തടവ് അനുഭവിക്കണം.
2015ലാണ് കേസിനാസ്പദമായ സംഭവം. പഴയന്നൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ്കുമാര്‍ ഹാജരായി.