
തൃശൂർ: നഗരത്തിൽ ഇന്ന് വാഹനങ്ങൾക്ക് നിയന്ത്രണം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റാലി നടക്കുന്നതിനാലാണ് തൃശൂർ നഗരത്തിൽ വൈകിട്ട് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങൾ സ്വരാജ് റൗണ്ടിലേക്കു പ്രവേശിപ്പിക്കില്ല. റൗണ്ടിൽ 3 മണി മുതൽ പാർക്കിങ്ങും നിരോധിക്കും.