
കൊച്ചി: പുരാവസ്തുതട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ നടന് മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ നീക്കം.
കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി. നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് മോഹന്‍ലാലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.