![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/1681962065365.jpg?resize=650%2C366&ssl=1)
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും.
ജഡ്ജി ആർഎസ് മൊഗേരയാണ് അപ്പീലിൽ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്. അനുകൂല വിധിയായാൽ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കും.
അതേസമയം സ്റ്റേ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്.