![](https://i0.wp.com/malluchronicle.com/wp-content/uploads/2023/04/Picsart_23-04-10_20-37-35-608.jpg?resize=650%2C334&ssl=1)
തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് നാളെ മുതല്‍ ഫെയ്സ് മാസ്ക് നിര്‍ബന്ധം. ജില്ലാ കലക്ടറാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത്.
കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധി വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സിവില്‍ സ്റ്റേഷനിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം.
സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകരായി വരുന്ന പൊതുജനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാസ്ക് ധരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.