
കര്‍ണാടകയില്‍ യുവതിയുടെ മൃതദേഹം പാതിവെന്ത നിലയില്‍. നിധിക്ക് വേണ്ടി യുവതിയെ ബലി നല്‍കിയതാകാം എന്നതാണ് പൊലീസിന്റെ നിഗമനം.
കൊപ്പല്‍ ജില്ലയിലെ ഗബ്ബൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. 26കാരിയായ നേത്രാവതിയാണ് ഈ ദാരുണമായ സംഭവത്തിന് ഇരയായത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട നേത്രാവതിക്ക് ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്.
ആത്മഹത്യ സാധ്യത തള്ളിക്കളഞ്ഞ പൊലീസ്, കൊലപാതകമാണ് എന്ന കണക്കുകൂട്ടലിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിന് ഉപയോഗിച്ച സാധനസാമഗ്രികള്‍ കണ്ടെത്തിയിട്ടുണ്ട്.
പൗര്‍ണമി നാളില്‍ അക്രമികള്‍ യുവതിയെ ബലി നല്‍കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ച കൊപ്പല്‍ റൂറല്‍ പൊലീസ് യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തു.