
കുന്നംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിവൈഎഫ്ഐ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ സ്വദേശി തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു.
മലപ്പുറം സിഎംടി കോളേജിലെ നിയമ ബിരുദ വിദ്യാർത്ഥിനിയാണ്. കോളേജിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിലാണ് അനുഷയ്ക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങുകയായിരുന്നു.