
മുല്ലശ്ശേരി : മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രോജക്ട് എച്ച്എംസി വഴി രാത്രികാല ഡോക്ടർ 2, ഫാർമസിസ്റ്റ് 1, പാലിയേറ്റീവ് ഡ്രൈവർ 1, എക്‌സ്‌റേ ടെക്നീഷ്യൻ 2, ആംബുലൻസ് ഡ്രൈവർ 1, ഡാറ്റാ എൻട്രി ഓപ്പറേറ്റർ 1, സെക്യൂരിറ്റി 1 എന്നീ തസ്തികളിലേക്ക് 28ന് രാവിലെ 10.30ന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച നടത്തും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം 3 മണിക്ക് മുൻപ് അപേക്ഷ അസൽ രേഖകൾ പകർപ്പ് സഹിതം പരിശോധനയ്ക്കായി മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. എല്ലാ തസ്തികകൾക്കും സർക്കാർ നിഷ്കർഷിച്ച യോഗ്യത ഉണ്ടായിരിക്കണം.