![](https://i0.wp.com/malluchronicle.com/wp-content/uploads/2023/03/images28229-4.jpeg?resize=650%2C338&ssl=1)
കൊച്ചി: കുരുമുളക് സ്പ്രേ തളിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലാരിവട്ടം മണപ്പുറക്കല്‍ മിൽകി സദേഖിനെയാണ് പൊലീസ് പിടികൂടിയത്. പാലാരിവട്ടത്ത് വെച്ച് പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു പോലീസിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത് ഇയാൾ രക്ഷപ്പെട്ടിരുന്നത്.
ഈ മാസം ഒന്നിന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതി സഞ്ചരിച്ച കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന്, കയ്യിലുണ്ടായിരുന്ന കുരുമുളക് സ്പ്രേ പൊലീസിന്റെ മുഖത്ത് തെളിച്ച് രക്ഷപ്പെട്ടു പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാക്കനാട് ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.