കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്ന് പവന് 240 രൂപ കൂടി.ഇതോടെ ഒരു പവൻ സ്വർണത്തിന് 41960 രൂപയായി വില. ഒരു ഗ്രാം സ്വർണത്തിന് 5,245 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 41,720 രൂപയായിരുന്നു വില.
കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ സ്വർണ വില ഉയർന്നിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വർണവിലയിലെ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര വിപണയിൽ സ്വർണ വില ഉയർന്നു. ട്രോയ് ഔൺസിന് 1881 ഡോളറിൽ ആണ് വില.