![](https://i0.wp.com/malluchronicle.com/wp-content/uploads/2023/02/1675836319434.jpg?resize=650%2C431&ssl=1)
തൃശ്ശൂർ: ഗുരുവായൂരിൽ മാനസികാസ്വാസ്ഥ്യമുള്ളയാൾ ഭക്ഷണത്തിനായി മാലിന്യക്കുപ്പയിൽ തെരഞ്ഞപ്പോൾ ലഭിച്ചത് 10 പവൻ സ്വർണാഭരണങ്ങൾ.
രണ്ടാഴ്ച മുമ്പ് മോഷണം പോയ സ്വർണമാണ് മാനസിക രോഗിയായ ഇയാൾക്ക് പാഞ്ചജന്യത്തിന് സമീപം മാലിന്യകൂപ്പയിൽ നിന്ന് ലഭിച്ചത്.
സ്വർണത്തിന്റെ മൂല്യമറിയാത്ത ഇയാൾ ആഭരണങ്ങൾ കൈയിൽ വെച്ചിരിക്കുന്നത് കണ്ടവർ പൊലീസിൽ അറിയിച്ചു. തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണം പോയ സ്വർണമാണ് കിട്ടിയതെന്ന് വ്യക്തമായത്.
രണ്ടാഴ്ച മുമ്പാണ് ഗുരുവായൂരിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അമ്മയും മകളും ബസിന്റെ സീറ്റിൽ വെച്ചിരുന്ന ബാഗിലെ സ്വർണം നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നത്.
ബാക്കി എല്ലാ വസ്തുക്കളും തിരികെ കിട്ടിയ ബാഗിലുണ്ടായിരുന്നു. ഒരു കമ്മലിന്റെ ഭാഗം മാത്രം നഷ്ടപ്പെട്ടിരുന്നു. മോഷണം പോയെന്നു പറയുന്ന സ്വർണം എങ്ങനെ മാലിന്യത്തിൽ എത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്.