തൃശൂർ: ചുഴലിക്കാറ്റും മറ്റ് തീരദേശ ദുരന്തസാധ്യതകളും കൂടി വരുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് സ്റ്റിയറിംഗ് കമ്മിറ്റികൾ, എമർജൻസി റെസ്പോൺസ് ടീം എന്നിവർക്കായുള്ള പരിശീലനം സംഘടിപ്പിച്ചു.
ദേശീയ സൈക്ലോൺ ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ചാവക്കാട് മുൻസിപ്പാലിറ്റി, ഏങ്ങണ്ടിയൂർ പഞ്ചായത്ത്, അഴീക്കോട് സുനാമി സൈക്ലോൺ ഷെൽട്ടർ എന്നിവിടങ്ങളിലായാണ് പരിശീലനം നടന്നത്.
പരിശീലനത്തിന് ജില്ലാ ദുരന്ത നിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ നൗഷ്ബാനാസ് , എൻ സി ആർ എം പി കമ്മ്യൂണിറ്റി മൊബിലിസിർ കൃഷ്ണ പുഷ്ക്കരൻ, ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി , കോഴിക്കോട് ദുരന്ത നിവാരണ പ്ലാൻ കോർഡിനേറ്റർ നിതിൻ
നഴ്സിംഗ് ഓഫീസർ രേഷ്മ , ഡോ.ആയിഷ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ ഷിജിൽ (കൊടുങ്ങല്ലൂർ ) വിഷ്ണു ദാസ് (കുന്നംകുളം) തുടങ്ങിയവർ നേതൃത്വം നൽകി. ഏകദേശം 200 ഓളം പേർ പരിശീലന പരിപാടികളിൽ പങ്കെടുത്തു.