
കർണാടകയിലെ രാമനഗരയിൽ കടബാധ്യതയെ തുടർന്ന് ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ഇതിൽ ഒരാൾ മരിച്ചു. കുട്ടികളടക്കം മറ്റു ആറ് പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. 31-കാരനായ യുവാവും ഭാര്യയും മൂന്ന് കുട്ടികളും അമ്മയും സഹോദരിയും ചേർന്നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇവരിൽ ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികളടക്കം ബാക്കി ആറ് പേരുടെയും നില അതീവ ഗുരുതരമാണ്. കടബാധ്യതയെത്തുടർന്നാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏഴ് പേരും ഒന്നിച്ച് ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൂലിപ്പണിക്ക് പോകുന്ന ഇവർക്ക് ആകെ 11 ലക്ഷം രൂപയുടെ കടമുണ്ടെന്നും ബന്ധുക്കൾ പറയുന്നത്.