
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ ഉള്ളത് 1233 പേരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
36 വവ്വാല് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അത് പൂനെ ലാബിലേക്ക് അയച്ചു. വീടുകള്‍ സന്ദര്‍ശിക്കുന്നത് തുടരുന്നുണ്ടെന്നും പുതിയ കേസുകള്‍ ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.
രോഗബാധ ഒരു സോഴ്സില്‍ നിന്നു തന്നെ ആയതിനാല്‍ ആശങ്ക കുറഞ്ഞുവെന്നും നിയന്ത്രണ വിധേയമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.