എടപ്പാളിൽ ഫുട്‌ബോൾ ടൂർണമെന്റിനിടെ സംഘർഷം ; ടിക്കറ്റ് കൗണ്ടർ തല്ലിതകർത്തു..

Spread the love

മലപ്പുറം: മലപ്പുറം എടപ്പാളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ സംഘർഷം. താൽക്കാലിക സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടർ കാണികളിൽ ഒരു വിഭാഗം തല്ലിത്തകർത്തു. മത്സരത്തിൽ നേടിയ ഗോൾ, റഫറി ഓഫ്‌ സൈഡ് വിധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

W3Schools.com

എടപ്പാൾ പൂക്കരത്തറ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ടൂർണമെന്‍റിന്‍റെ രണ്ടാം സെമി ഫൈനൽ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറവും അരീക്കോട് ടൗൺ ടീമും തമ്മിലായിരുന്നു മത്സരം. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ടൗൺ ടീം അരീക്കോട് നേടിയ ഗോൾ ആണ് സംഘർഷത്തിൽ കലാശിച്ചത്. ഈ ഗോൾ ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാൽ കാണികളിൽ ചിലർ അപ്പോൾ തന്നെ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു. കാണികളിൽ ഒരാൾ പകർത്തിയ ഗോൾ വീഡിയോ സഹിതമാണ് ഗോൾ നിഷേധിച്ചത് ചോദ്യം ചെയ്തത്.

ഗോളിനെ ചൊല്ലിയുള്ള ബഹളങ്ങൾക്കിടയിലും മത്സരം തുടർന്നു. മുഴുവൻ സമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ച് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു. ഇതിന് പിന്നാലെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. അരീക്കോട് ടീം ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി ബഹളം വെക്കുകയും. ഒരു കൂട്ടം കാണികൾ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർക്കുകയുമായിരുന്നു.ഇതിനിടെ മത്സരം നിയന്ത്രിച്ച റഫറിമാരെ ഒരു മണിക്കൂറോളം കാണികൾ തടഞ്ഞു വെച്ചു. സൂപ്പർസ്റ്റുഡിയോ ടീമിനെ ജയിപ്പിക്കാൻ സംഘാടകർ കൂട്ടു നിന്നെന്ന് ആരോപിച്ചാണ് ഒരു വിഭാഗം കാണികൾ അക്രമാസക്തരായത്. ഒടുവിൽ പൊലീസ് എത്തി ലാത്തി വീശി കാണികളെ ഓടിച്ചു വിട്ടാണ് ടീമംഗങ്ങളെയും റഫറിമാരെയും സുരക്ഷിതരായി ഗ്രൗണ്ടിൽ നിന്ന്‌ പുറത്തെത്തിച്ചത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page