![](https://i0.wp.com/malluchronicle.com/wp-content/uploads/2022/08/students-fight_710x400xt.jpg?resize=650%2C366&ssl=1)
പട്ടാമ്പി: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ അടിപിടി നടന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ച് വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു.
ഇന്നലെ വൈകീട്ട് ആണ് സംഭവം. തല്ലു കൂടിയ വിദ്യാർത്ഥികളെ പട്ടാമ്പി പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്. അടികൂടിയവരെയും സ്ഥാപന അധികൃതരെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ചു വരുത്തി. രക്ഷിതാക്കൾ എത്തിയ ശേഷമാണ് പോലീസ് വിദ്യാർത്ഥികളെ പോകാൻ അനുവദിച്ചത്.
അതേസമയം, കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ ആലപ്പുഴയില്‍ നടന്ന കൂട്ടത്തല്ലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.