
പാലക്കാട് : പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ തെങ്കര ആനമൂളിയില്‍ നിന്നും കണ്ടെത്തി. 22കാരനായ പ്രസാദിനെയാണ് കണ്ടെത്തിയത്.
നിരവധി വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ആനമൂളിയിൽ നിന്നും യുവാവിനെ കണ്ടെത്തിയത്
വനവിഭവങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവാവ് വനത്തിലെത്തിയത്.
എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ച് തിരച്ചില്‍ ആരംഭിച്ചത്.
ഇപ്പോള്‍ പ്രസാദ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നാണ് പ്രസാദ് പറയുന്നത്.
ഇതിനിടയില്‍ ഒരു ആന വന്നു. ശേഷം ഓടി രക്ഷപെടുകയായിരുന്നു. ദീര്‍ഘദൂരം ഓടിയതിന്റേതും ഭക്ഷണം കഴിക്കാത്തതിന്റേയും അവശത ഇദ്ദേഹത്തിനുണ്ട്. അതിന്റെ ഭാഗമായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
ആളെ കാണാനില്ലെന്നതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതുകൊണ്ട് പ്രസാദിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും സ്ഥലം സിഐ അറിയിച്ചു.