ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി..

Spread the love

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു. സ്കൂളിൽ നിരവധി മരങ്ങളും കടപുഴകി. രാവിലെ അഞ്ച് മണിയോടെയാണ് ശക്തമായ കാറ്റ് അടിച്ചത്. ആർക്കും പരിക്കില്ല. തകർന്ന വൈദ്യുത പോസ്റ്റുകൾ കെഎസ്ഇബി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാള അന്നമടയിലും സമാനമായ രീതിയിൽ കാറ്റടിച്ച് വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.

W3Schools.com

മാളയ്ക്ക് അടുത്ത് അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിലാണ് കഴിഞ്ഞ ദിവസം കനത്ത നാശം ഉണ്ടായത്. രാവിലെ 5.20-ഓടെയാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റുണ്ടായത്. ശക്തമായ കാറ്റില്‍ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകൾ ശക്തമായ കാറ്റിൽ പറന്ന് പോയി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

നേരത്തെ തൃശ്ശൂരിലെ കുന്നംകുളത്തും ചാലക്കുടിയിലും സമാനമായ രീതിയിൽ മിന്നൽ ചുഴലിക്കാറ്റ് ഉണ്ടായിരുന്നു. ആറ് വീടുകൾക്ക് കാറ്റിൽ നാശം സംഭവിച്ചുവെന്നാണ് പ്രാഥമിക കണക്ക്.

അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ കാറ്റടിച്ചത്. ജാതി, പ്ലാവ്,തേക്ക് അടക്കം ഇരുന്നൂറോളം മരങ്ങളും നൂറോളം വാഴകളും നിലംപൊത്തി. രണ്ട് മാസം മുൻപും അന്നമേട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിൽ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായിരുന്നു.

അഞ്ച് മിനിറ്റ് മാത്രമേ ചുഴലിക്കാറ്റ് നീണ്ടുനിന്നുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുലര്‍ച്ചെ സമയമായതിനാൽ പലരും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ആളുകൾ എഴുന്നേറ്റ് വന്നു നോക്കുമ്പോഴേക്കും സര്‍വ്വനാശം വിതച്ച് കാറ്റ് കടന്നു പോയിരുന്നു. ചാലക്കുടിപ്പുഴ കടന്നു പോകുന്ന പ്രദേശത്താണ് ചുഴലിക്കാറ്റടിച്ചത്. മാസങ്ങളുടെ ഇടവേളയിൽ രണ്ടുതവണ ചുഴലിക്കാറ്റുണ്ടായതോടെ പ്രദേശവാസികൾ ആകെ ആശങ്കയിലാണ്. 

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page