മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

W3Schools.com

പുതിയ കരാർ കമ്പനിയുടെ പ്രവർത്തനം സെപ്തംബറിൽ തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചര്‍  കമ്പനിയിൽ നിന്ന്  75 കോടി രൂപ പിഴ ഈടാക്കും. അറ്റകുറ്റപണി നടത്താൻ GIPL നോട് ജൂണിൽ നിർദേശിച്ചിട്ടും നടപടിയെടുത്തില്ല.അതിനാലാണ് കരാർ റദ്ദാക്കിയതെന്നും  NHAl വ്യക്തമാക്കി.

നേരത്തെ തൃശൂർ മണ്ണുത്തി ദേശീയ പാതയുടെ കരാർ ഏറ്റെടുത്ത ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് ജില്ലാ കളക്ർ റിപ്പോർട്ട് നൽകിയിരുന്നു. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെ അല്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച തൃശൂർ കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

താൽകാലിക കുഴി അടയ്ക്കലിനായി ഇപ്പോൾ ഉപയോ​ഗിക്കുന്ന കോൾഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കരാർ കമ്പനിയിൽ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിർമാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്..

Spread the love

രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്

തൃശൂരിൽ എംഡിഎംഎ കടത്തിയതിനെ തുടർന്ന് യുവാവ് പിടിയിൽ..

Spread the love

രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ്
പരിഭ്രാന്തി പ്രകടിപ്പിച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ചികിത്സ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്‌..

Spread the love

രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

മാമ്പഴം മോഷ്ടിച്ച് പോലീസ്; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്..

Spread the love

പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുണ്ടക്കയത്ത് റോഡരികിലെ കടയുടെ മുമ്പിൽ മാങ്ങ പെട്ടിയിലാക്കി വെച്ചിരിക്കുന്നത് ശിഹാബ് കണ്ടത്.

കല്ലാറിൽ ഒഴുക്കിൽപെട്ട് അപകടം ; 3 പേർ മരിച്ചു, രണ്ട് പേർ ആശുപത്രിയിൽ..

Spread the love

വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെടുത്തിയ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തി ; പ്രതികൾ പിടിയിൽ..

Spread the love

വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ.

Leave a Reply

You cannot copy content of this page