![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/62657-kick-boxing.webp?resize=650%2C390&ssl=1)
ബെഗംളൂരു: കിക്ക് ബോക്സിംഗ് മത്സരത്തിനിടെ പരുക്കേറ്റ യുവാവ് മരണപ്പെട്ട സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്. ഐപിസി സെക്ഷന്‍ 304എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 23കാരനായ മൈസുരൂ സ്വദേശി നിഖില്‍ എസ് ആണ് മരണപ്പെട്ടത്. കിക്ക് ബോക്സിംഗ് മത്സരത്തിനിടെ നിഖിലിന്റെ മുഖത്ത് എതിരാളിയുടെ ഇടിയേല്‍ക്കുകയായിരുന്നു.
#Karnataka #Bengaluru
— Kiran Parashar (@KiranParashar21) July 14, 2022
Police have registered a negligence case against organisers after boxer Nithin died after he received a blow from opponent in state level kickboxing championship. @IndianExpress pic.twitter.com/PgiwkPK4Tp
ഇടിയുടെ ആഘാതത്തില്‍ താരം ബോധരഹിതനായി നിലത്തുവീണു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂലൈ 10-ന് ജനാന ജ്യോതി നഗറിലെ പായ് ഇന്റര്‍നാഷണലില്‍ വെച്ചായിരുന്നു സംഭവം. നിഖിലിന്റെ ബന്ധുക്കളെ കൃത്യ സമയത്ത് അപകടം സംഭവിച്ച കാര്യം അറിയിക്കാന്‍ സംഘാടകര്‍ ശ്രമിച്ചില്ല. സംസ്ഥാനതല മത്സരത്തിനായി ഒരുക്കിയ ‘മാറ്റ്’ ഗുണനിലവാരമില്ലാതിരുന്നത് പരുക്കിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും സൂചനയുണ്ട്.
മത്സരാര്‍ത്ഥിയായ നിഖില്‍ പരുക്കേറ്റ് നിലത്തു വീണപ്പോള്‍ പര്യാപ്തമായ പ്രാഥമിക ചികിത്സ നല്‍കാനും സംഘാടകര്‍ തയ്യാറായില്ല. പാരാ മെഡിക്കല്‍ യൂണിറ്റ്, ഓക്സിജന്‍ സംവിധാനമോ, സ്റ്ററെച്ചര് സംവിധാനങ്ങളോ മത്സര സ്ഥലത്ത് സജ്ജീകരിച്ചിരുന്നില്ല.
മത്സരത്തിനിടെ നിങ്ങളുടെ മകന് പരുക്കേറ്റുവെന്ന് വൈകുന്നേരം ആറ് മണിയോടെ ഒരാള്‍ വിളിച്ച് പറയുകയായിരുന്നുവെന്ന് നിഖിലിന്റെ മാതാവ് പറഞ്ഞു. മകന് അത്യാഹിതം സംഭവച്ചതിന് ശേഷം സംഘാടകനായ നവീന്‍ രവി ശങ്കര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്ന് നിഖിലിന്റെ പിതാവ് ആരോപിച്ചു.