![](https://i0.wp.com/malluchronicle.com/wp-content/uploads/2022/07/Picsart_22-07-16_22-46-59-160.jpg?resize=640%2C366&ssl=1)
ഒരുമനയൂർ: ലണ്ടൻ ആസ്ഥാനമായി 1998-ൽ രൂപീകൃതമായ എം.എം.സി.ഡബ്ല്യു.എ. പ്രതിനിധികൾ ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെൻ്റർ സന്ദർശിച്ചു.
എം.എം. സി.ഡബ്ല്യു.ഏ. ഫൈനാൻസ് ഓഫീസർ വി.വി. സഹീർ, മെംബറായ ഷഫീർ മുഹമ്മദ് എന്നിവരാണ് സന്ദർശനം നടത്തിയത്.
ആൽഫ നല്കി വരുന്ന സൗജന്യ സേവനങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആൽഫ ഹോം കെയർ പ്രവർത്തനങ്ങളെ കുറിച്ചും, റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ചും ആൽഫ പ്രസിഡൻ്റ് മുഹമ്മദ് ഇഖ്ബാൽ വിശദീകരിക്കുകയും മുൻപ് നൽകിയ സഹായങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ആൽഫയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഡം പ്രശംസിച്ച ലണ്ടൻ പ്രതിനിധികൾ 100 രോഗികളുടെ പരിചരണം ഏറ്റെടുത്തതിനോടൊപ്പം തുടർന്നുള്ള ആൽഫയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും വാഗ്ദാനം നല്കി.
എം.എം.സി.ഡബ്ല്യു.ഏ. ഫൈനാൻസ് ഓഫീസർ വി.വി. സഹീറിനെ ആൽഫ വൈസ് പ്രസിഡൻ്റ് മുഷ്താഖ് അഹമ്മദ് പൊന്നാടയണിയിച്ചും, മെംബറായ ഷഫീർ മുഹമ്മദിനെ ആൽഫ ട്രഷറർ ത്വൽഹത്ത് പടുങ്ങൽ പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു.
എ.വി.ഹാരിസ്, ഷംസുദ്ധീൻ വലിയകത്ത്, വി.കെ.അബി, പി.കെ.ഷൈമോൻ, പി.സി.മുഹമ്മദ് കോയ എന്നിവരും സന്നിഹിതരായിരുന്നു.