![](https://i0.wp.com/malluchronicle.com/wp-content/uploads/2021/12/0993c20eaebda915f221b8324cba7524.webp?resize=650%2C342&ssl=1)
ആലപ്പുഴയിൽ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിൽ ആഹ്ലാദിക്കുന്നുവെന്ന് എസ് ഡി പി ഐ നേതാവ്. എസ് ഡി പി ഐ രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ്. കൊല്ലപ്പെട്ട ഷാന്റെ മൃതദേഹവുമായുള്ള യാത്ര വിലാപ യാത്രയല്ല. മറിച്ച് രക്തസാക്ഷിത്വത്തിൽ ആഹ്ലാദിച്ചു കൊണ്ട്, ആനന്ദിച്ചു കൊണ്ടുള്ള യാത്രയാണെന്നും എസ് ഡി പി ഐ നേതാവ് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
ഇന്നലെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് പ്രാഥമിക വിവരം.