വാഷിങ്ടണ്‍: മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച് വേള്‍ഡ് ഹെല്‍ത്ത് നെറ്റ്വര്‍ക്ക്. 42 രാജ്യങ്ങളിലായി 3,417 പേര്‍ക്ക് ബാധിച്ച രോഗത്തെയാണ് മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതിവേഗത്തില്‍ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന മങ്കിപോക്സിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നും വേള്‍ഡ് ഹെല്‍ത്ത് നെറ്റ്വര്‍ക്ക് പ്രസ്താവനയില്‍ പറയുന്നു.
മങ്കിപോക്സില്‍ സ്മോള്‍പോക്സിനേക്കാളും മരണനിരക്ക് കുറവാണെങ്കിലും ഇതിന്റെ വ്യാപനം തടയാന്‍ ത്വരിത നടപടികള്‍ സ്വീകരിക്കണമെന്ന് ഏജന്‍സി നിര്‍ദേശിക്കുന്നു. പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിലൂടെ മങ്കിപോക്സിന്റെ വ്യാപനം തടയാന്‍ നിരവധി രാജ്യങ്ങളില്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജന്‍സി വ്യക്തമാക്കി.
മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന് ഇനിയും ന്യായീകരണമില്ല. ഇപ്പോഴാണ് പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് വേള്‍ഡ് ഹെല്‍ത്ത് നെറ്റ്വര്‍ക്ക് സഹസ്ഥാപകന്‍ യാനീര്‍ ബാര്‍ യാം പറഞ്ഞു.