
വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ നൽകാം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം.
ഇന്നു രാവിലെ 10 മുതൽ ജൂലൈ 5 വൈകുന്നേരം 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: agnipathvayu.cdac.in 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവരായിരിക്കണം.
ശാരീരിക ക്ഷമത: 6 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓടണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്, 10 സിറ്റ് അപ്, 20 സ്ക്വാറ്റ് എന്നിവയും പൂർത്തിയാക്കണം. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾക്ക്: indianairforce.nic.in .
നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ. അതെസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും.