മലപ്പുറം: ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ശങ്കു ടി ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ബാർ കൗൺസിൽ അംഗമാണ്.പന്തളം കൊട്ടാരത്തിലെ ചെമ്ബോല തിട്ടൂരം എന്ന പേരില്‍ മോന്സണ് മാവുങ്കല്‍ നിര്‍മിച്ച വ്യാജരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നല്കിയതും ശങ്കു ടി ദാസ് ആണ്.