
തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.
വാടാനപ്പള്ളി നടുവിൽക്കര കുടോക്കി രമണനെ(63)യാണ് മകൻ രമേഷ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമത്തിൽ ഗുരുതര പരിക്കേറ്റ രമണനെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി പത്തോടെയാണ് സംഭവം നടന്നത്. രമേഷ് മദ്യലഹരിയിലാണെന്ന് പറയുന്നു. കുടുംബ തർക്കത്തിനിടെയാണ് കൊലപാതക ശ്രമമുണ്ടായത്.