
മലയാളത്തിലൂടെ കരിയർ തുടങ്ങിയ എക്കാലത്തെയും കഴിവുറ്റ നടിയാണ് നയൻതാര. വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നടിയായി താരം മാറിയത്. സ്വന്തം പരിശ്രമം കൊണ്ട് മാത്രമാണ് ഇന്നു കാണുന്ന ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നയൻസ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയാണ് നയൻതാര. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് നയൻസ് വെളിപ്പെടുത്തിയത്.
‘കരിയറിന്റെ തുടക്കത്തിൽ ഒരു വലിയ ചിത്രത്തിന് വേണ്ടി എന്നെ ചിലർ സമീപിച്ചു. എന്നാൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞു. പക്ഷെ തനിക്ക് തന്റെ കഴിവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞു കൊണ്ട് ആ അവസരം ഒഴിവാക്കുകയായിരുന്നു’നയൻതാര പറഞ്ഞു.
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് നയൻതാര. നടന്മാർ ബോക്സോഫീസ് ഭരിച്ചിരുന്ന കാലത്തായിരുന്നു നടിയുടെ രണ്ടാം വരവ്. കരിയറിന്റെ ആദ്യഘട്ടം നായകന്മാരോടൊപ്പം തിളങ്ങാൻ സാധിച്ചില്ലെങ്കിലും രണ്ടാം വരവിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നയൻതാരക്ക് കഴിഞ്ഞിരുന്നു.
ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ നടി. ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലൂടെയാണ് തുടക്കം. 2023 ജൂണിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.