ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്..

ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യവുമായി ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ചാവക്കാട്‌ എടക്കഴിയൂരിൽ അയൽവാസിയായ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് കഠിന തടവ്..

ചാവക്കാട് എടക്കഴിയൂരിൽ അയൽ വാസിയായ കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 8 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി..

പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ മുള്ളൂർക്കര കണ്ണമ്പാറ സ്വദേശിയായ വട്ടക്കേറ്റിൽ വീട്ടിൽ ഉണ്ണിമോൻ എന്നുവിളിക്കുന്ന ജിതിൻ (29) നെയാണ് 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം നാടു കടത്തിയത്.

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു ; 65കാരൻ വടക്കേകാട് പോലീസ് പിടിയിൽ..

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച 65കാരൻ പോലീസ് പിടിയിൽ. പരൂർ ഏഴിക്കോട്ടയിൽ ജമാലുദ്ധീൻ (65) ആണ് വടക്കേകാട് പോലീസിന്റെ പിടിയിലായത്

നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരൻ മുങ്ങി മരിച്ചു..

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു -26) ആണ് മരിച്ചത്.

ഗുജറാത്തിൽ നിന്നെത്തിച്ച ആംബുലൻസിന് രജിസ്‌ട്രേഷൻ നൽകുന്നില്ലെന്ന് പരാതി..

ആംബുലന്‍സിന് മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന്‍ നല്‍കുന്നില്ലെന്ന് പരാതി. ആംബുലന്‍സെന്ന തൃശൂര്‍ പുത്തൂരിലെ ജയന്‍റെയും സുഹൃത്തുക്കളുടെയും സ്വപ്നമാണ് എംവിഡിയുടെ നിയമക്കുരുക്കില്‍ പൊലിഞ്ഞത്.

ടോൾ പ്ലാസയിലെ ക്യൂ 100 മീറ്റർ കടന്നാൽ ടോൾ ഇല്ലാതെ വാഹനങ്ങൾ കയറ്റി വിടണം ; ഹൈക്കോടതി..

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.

തൃശൂരിലെ സദാചാര കൊലപാതകം ; നാല് പേർ ഉത്തരാഖണ്ഡിൽ പിടിയിൽ..

തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളായ നാലു പേർ പൊലീസ് കസ്റ്റഡിയിലായി. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവർ പിടിയിലായത്. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകീട്ടോടെ തൃശൂരിൽ എത്തിക്കും.

ഗുരുവായൂരിൽ കുളത്തിൽ മുങ്ങിയ ആൾ കിടക്കയിൽ പൊങ്ങി ; സംഭവം ഇങ്ങനെ..

ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം സഹപ്രവര്‍ത്തകന്‍ ക്ഷേത്രക്കുളത്തിൽ മുങ്ങിപ്പോയെന്ന യുവാവിന്‍റെ പരാതിയില്‍ വട്ടം ചുറ്റി പോലീസും ഫയര്‍ഫോഴ്സും. യുവാവിനെ കണ്ടെത്താന്‍ പാതിരാത്രിയില്‍ ക്ഷേത്രക്കുളത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിത്തപ്പുമ്പോൾ മുങ്ങിയെന്ന് പറഞ്ഞയാൾ സുരക്ഷിതനായി തന്റെ താമസസ്ഥലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.

ഭാര്യ ഗർഭിണിയായി, ഭർത്താവ് അറസ്റ്റിൽ ; സംഭവം മലപ്പുറത്ത്..

പ്രായപൂർത്തി ആകുന്നതിന് മുൻപ് ഭാര്യ ഗർഭിണിയാതോടെ മലപ്പുറത്ത് യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ പച്ചീരി സ്വദേശിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

You cannot copy content of this page